മുൻവൈരാഗ്യത്തിന്റെ പേരിൽ ഹൗസ്ബോട്ട് ജീവനക്കാരനെ വളഞ്ഞിട്ട് മർദ്ധിച്ചു; 4പേർ പിടിയിൽ



അമ്പലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഹൗസ്ബോട്ട് ജീവനക്കാരനെ വളഞ്ഞിട്ട് മർദ്ധിക്കുകയും കമ്പിവടിക്ക് തലയ്ക്കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്ത 4 പേരെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പള്ളി സ്വദേശിയായ സെബിൻ ( 30 )നാണ് തന്റെ മുൻ ബോട്ട് ഓണർ ആയ കൈനകരി പഞ്ചായത്തിൽ ജീനാഭവനം വീട്ടിൽ ജിനു ( 36 )ഉം ഇയാളുടെ സഹായികളും ജീവനക്കാരും കൂടി അക്രമിച്ചത്. 13ന് രാത്രി 7.30 ഓടെ പുന്നമട സ്റ്റാർട്ടിങ് പോയിന്റിൽ വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ നോക്കി നിൽക്കെയാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ സംഘം ചേർന്ന് സെബിനെ മർദ്ധിക്കുകയായിരുന്നു.തുടർന്ന് ഇയാളുടെ കഴുത്തിൽ കിടന്ന മാലയും 20000 രൂപയും ഇതിനിടയിൽവെച്ചു നഷ്ടപ്പെടുകയും ചെയ്തു.

തലയിലേറ്റ അടിയെതുടർന്ന് സെബിൻ ആശുപത്രിയിൽ ചികിത്സനേടി. ഈ കേസിലേക്ക് പ്രതിയായ ജിനുവിനെ കൂടാതെ നെഹ്‌റു ട്രോഫി വാർഡിൽ പുന്നമൂട്ടിൽ വീട്ടിൽ അജിത്ത് ( 36 ), നെഹ്‌റു ട്രോഫി വാർഡിൽ പുന്നമൂട്ടിൽ വീട്ടിൽ അനൂപ് ( 34), നെഹ്‌റു ട്രോഫി വാർഡിൽ പ്രതീഷ്ഭവനിൽ പ്രതീഷ് ( 42) എന്നിവരെ ആലപ്പുഴ നോർത്ത് പോലീസ് എസ്.എച്ച്.ഒ എം.കെ. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജേക്കബ്, ദേവിക, കൃഷ്ണരാജ് എ.എസ്.ഐ ജയസുധ, എസ്.സി.പി.ഒ ജാക്ക്സൺ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

أحدث أقدم