'മുളകുപൊടിയുമായി എത്തിയാൽ പണം തിരികെ കിട്ടും'; 4 ടൺ മുളകുപൊടി തിരിച്ചു വിളിച്ച് പതഞ്ജലി



ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് 4 ടൺ ചുവന്ന മുളകുപൊടി മാർക്കറ്റിൽ നിന്നും തിരിച്ചു വിളിച്ച് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാൽ പായ്ക്ക് ചെയ്ത ചുവന്ന മുളക് പൊടിയുടെ പ്രത്യേക ബാച്ച് തിരിച്ചുവിളിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു.

200 ഗ്രാം പായ്ക്കിന്‍റെ നാലു ടണ്‍ ചുവന്ന മുളകുപൊടിയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഉല്‍പ്പന്നത്തിന്‍റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടത്തിന്‍റെ അളവ് അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി.
AJD2400012 എന്ന ബാച്ചിന്‍റെ മുഴുവന്‍ ഉത്പന്നങ്ങളുമാണ് നിലവില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഉടനടി നിര്‍ദേശം കൈമാറിയിട്ടുണ്ടെന്നും ഉൽപ്പന്നം തിരിച്ചു വിളിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്തുതന്നെ തിരികെ നല്‍കാനും തുക മുഴുവന്‍ തിരികെവാങ്ങാനും അദ്ദേഹം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു
أحدث أقدم