ഹൈദരാബാദ്: കറങ്ങുന്ന ഫാനിന്‍റെ ബ്ലേഡിൽ നാവു കൊണ്ട് തൊട്ട് കറക്കം നിർത്തിച്ച് ഗിന്നസിൽ കയറി തെലങ്കാന സ്വദേശി. ക്രാന്തി കുമാർ പനികേരയാണ് ഒരു മിനിറ്റിനിടെ 57 ഫാനുകളുടെ ബ്ലേഡിൽ നാവു കൊണ്ട് തൊട്ട് കറക്കം നിർത്തിച്ചത്.
ഡ്രിൽ മാൻ എന്ന് വിളിപ്പേരുള്ള ക്രാന്തികുമാറിന്‍റെ റെക്കോഡ് പ്രകടനം എക്സ് പ്ലാറ്റ്ഫോമിൽ പങ്കു വച്ചിട്ടുണ്ട്. 18 ദശലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.