കൊച്ചി: സ്വര്‍ണവിലയിൽ തുടര്‍ച്ചയായ അഞ്ചാം ദിനവും വര്‍ധിച്ച് ഈ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് (13/1/2025) പവന് 200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 58,720 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതൽ വീണ്ടും വർധിച്ചു തുടങ്ങി. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര വിപണിയിലെ വർധനയാണ് ആദ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.
ജനുവരി 5 - മാറ്റമില്ല
ജനുവരി 6 - മാറ്റമില്ല
ജനുവരി 7 - മാറ്റമില്ല
ജനുവരി 8 - 57,800 രൂപ (+)
ജനുവരി 9 - 58,080 രൂപ (+)
ജനുവരി 10 - 58,280 രൂപ (+)
ജനുവരി 11 - 58,400 രൂപ (+)
ജനുവരി 12 - 58,520 രൂപ (+)
ജനുവരി 13 - 58,720 രൂപ (+)