പത്തനംതിട്ട : ആറു വയസ്സുള്ള കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പത്തനംതിട്ട സി ഡബ്ല്യൂ സി അംഗം അഡ്വ. എസ്. കാർത്തികയെ നീക്കി. മലയാലപ്പുഴ സ്വദേശിനി ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റി നിർത്തിയത്. കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് മലയാലപ്പുഴ പൊലീസ് കേസ് എടുത്തത്. കാർത്തികയുടെ ഭർത്താവ് അർജുൻ ദാസ് ഒന്നാം പ്രതിയും കാർത്തിക നാലാം പ്രതിയുമാണ്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അർജുൻ ദാസിനെ അടുത്തിടെ സിപിഎം പുറത്താക്കിയിരുന്നു.
പത്തനംതിട്ടയില്‍ 6 വയസുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ്: അഭിഭാഷകയെ ശിശുക്ഷേമ സമിതിയിൽ നിന്ന് നീക്കി
Kesia Mariam
0
Tags
Top Stories