76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; തലസ്ഥാനത്ത് കനത്ത സുരക്ഷ


  

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. ഞായറാഴ്ച കർത്തവ്യ പഥിൽ നടക്കുന്ന ആഘോഷപരിപാടിയിൽ ഇന്തോനീഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്‍റോ മുഖ്യാതിഥിയാവും. ആഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാർലമെന്‍റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളും കനത്ത സുരക്ഷയിലാണ്. ജമ്മു കശ്മീരിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും പരേഡുകളും പരിപാടിക്ക് മാറ്റേകും. സുവർണ ഭാരതം, പൈതൃകവും വികസനവും എന്നതാണ് ഈ വർഷത്തെ നിശ്ചല ദൃശ്യങ്ങളുടെ പ്രമേയം. ഇത്തവണത്തെ പരേഡില്‍ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. കേരളത്തിൽ നിന്നും 150 ഓളം പേർക്കാണ് ആഘോഷത്തിലേക്ക് നേരിട്ട് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.
أحدث أقدم