ശബരിമല തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവ്; 82.23 കോടി രൂപയുടെ വർധന

  
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരിൽ 4.07 ലക്ഷത്തിന്റെയും വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധന. മണ്ഡല കാലത്ത് 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകർ (കഴിഞ്ഞ വർഷം 4.02 ലക്ഷം). പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി. (കഴിഞ്ഞ വർഷം 69,250). ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു. അരവണ വിൽപനയിലൂടെ 124.02 കോടി രൂപ ലഭിച്ചു. (കഴിഞ്ഞ വർഷം 101.95 കോടി). കാണിക്ക ഇനത്തിൽ 80.25 കോടി രൂപ ലഭിച്ചു. (കഴിഞ്ഞ വർഷം 101.95 കോടി). കാണിക്ക ഇനത്തിൽ 80.25 കോടി രൂപ ലഭിച്ചു. (കഴിഞ്ഞ വർഷം 66.97 കോടി).


أحدث أقدم