കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസ്; ഇന്ന് മാത്രം അറസ്റ്റ് ചെയ്തത് 8 പേരെ



കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. എട്ട് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. എസ് പി അടക്കം 25 പേരുടെ സംഘമാണ് അന്വേഷണം നടക്കുക. കേസില്‍ ഇന്ന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിയിലായവരില്‍ ഒരാള്‍ അഫ്സല്‍ വധശ്രമക്കേസിലെ പ്രതിയാണ്. മറ്റൊരാള്‍ ആഷിഖ് വധശ്രമക്കേസില്‍ കൂട്ടുപ്രതിയാണ്. അപ്പു എന്ന മറ്റൊരു പ്രതി മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. 2019 ല്‍ പെണ്‍കുട്ടിയുടെ കാമുകനായ സുബിന്‍ ആണ് ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലും റോഡരികിലെ ഒരു ഷെഡ്ഡില്‍വെച്ചും സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ഇവര്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതിന് ശേഷം സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

أحدث أقدم