കൊച്ചി:എറണാകുളം കോലഞ്ചേരിയിൽ കാറുകൾ തമ്മിൽ കൂട്ടയിടിച്ച് എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ടോയോട്ട ഇറ്റിയോസ് കാർ വലതുവശത്തേയ്ക്ക് തിരിയുകയും ഇതിനിടയിൽ എതിര്‍ ദിശയിൽ നിന്ന് വന്ന ഫോര്‍ച്യൂണര്‍ കാര്‍ ഇതിൽ തട്ടി മറിഞ്ഞു.
ഇതിന് പിന്നാലെ നിയന്ത്രണം വിട്ട് മറിഞ്ഞ ഫോര്‍ച്യൂണര്‍ കാര്‍ എതിര്‍ദിശയിൽ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കാറുകള്‍ വേഗതയിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിടിച്ച് ബൈക്കിൽ നിന്ന് റോഡരികിലേ കടയ്ക്ക് മുന്നിലേക്കാണ് യുവാവ് തെറിച്ച് വീണത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ദാരുണമായ അപകടമുണ്ടായത്.