പാമ്പാടി :കോത്തല പതാലിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(95) അന്തരിച്ചു. സംസ്കാരം നടത്തി.ജനസംഘം ആഹ്വാനം ചെയ്തഅടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെഭാഗമായി 1975 ഇൽ അടിയന്തരാവസ്ഥ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ലഘുലേഖ വിതരണം ചെയ്തു കളക്ടറേറ്റിലേക്ക് പ്രകടനം നയിച്ചതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്
മക്കൾ: പി. ആർ
മുരളീധരൻ(കർഷകമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ, റബർബോർഡ്, കോക്കനട്ട് ബോർഡ് മുൻ മെമ്പർ), പി.ആർ സുഭദ്രാമ്മ, പി.ആർ സാവിത്രിയമ്മ, ഡോ. പി.ആർ അംബികാമ്മ, പി.ആർ ഇന്ദുകുമാരി
മരുമക്കൾ: ലക്ഷ്മീദേവി, ഹരിനാഥപിള്ള, വിജയൻ, പരേതനായ കെ.സി സോമനാഥ്, എൻ ആർ ശശിധരൻ പിള്ള..
ജന്മഭൂമി ഡൽഹി ബ്യൂറോ ചീഫ് എസ് സന്ദീപ് ചെറുമകനാണ്.