ഭർത്താവും കാമുകിയുമായുള്ള ഫോൺ സന്ദേശം ഭാര്യയ്ക്ക് യുവാവ് ചോർത്തി നൽകി; ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതോടെ ഭർത്താവിൻറെ പരാതിയിൽ ‘ കുടുംബം കലക്കി’യായ യുവാവിനെതിരെ കേസ്:



ഭര്‍ത്താവും കാമുകിയുമായുള്ള സംസാരം മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ചു. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പോലീസ് കേസെടുത്തിരിക്കുന്നത്.


തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ആദ്യത്തെയാഴ്ച പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കി. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റുകയും പിന്നീട് പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് പറയുന്നു.


'പരാതിക്കാരന്‍ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തിയ നവീന്‍ പരാതിക്കാരന്റെ ഭാര്യയെ ശബ്ദരേഖകള്‍ കേള്‍പ്പിക്കുകയും സന്ദേശങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് മനംനൊന്ത പരാതിക്കാരന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കാട്ടി എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഐ.ടി ആക്ടിലെ 66,43 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
أحدث أقدم