ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുമ്പ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മയാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതൻ്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകൽ വീടിനുള്ളിൽ കെട്ടിയിട്ടായിരുന്നു അജ്ഞാതൻ്റെ ആക്രമണം. മർദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനൽ കമ്പിയിൽ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വാതിരക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ വാതിലുകൾ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതിൽ പിന്നാലെ പൊലീസിൽ പരാതി നൽകി. മോഷണശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങൾ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ.