പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ മാര്യേജ് സർട്ടിഫിക്കറ്റിന് വന്നപ്പോൾ കറന്റില്ല :ജനറേറ്റർ വാടകയ്ക്കെടുത്തു കൊണ്ടുവന്നു പ്രവാസി ദമ്പതികൾ ..ജനറേറ്റർ വാടകയ്ക്ക് എടുത്തുകൊണ്ട് വന്ന് സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് പാമ്പാടി സബ് റജിസ്ട്രാർ ഓഫീസ് എത്തിയിരിക്കുന്നു ..ഗതികെട്ട് പാമ്പാടി നിവാസികൾ




ജോവാൻ മധുമല 
പാമ്പാടി: മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പ്രവാസി ദമ്പതികൾക്കുണ്ടായ ദുരനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. കോട്ടയം പാമ്പാടിയിലാണ് സംഭവം.
ഇന്നു രാവിലെ പത്തരയോടെയാണ് പ്രവാസി ദമ്പതികൾ പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്. മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയതയിരുന്നു ഇവർ.  രാവിലത്തെ ഫ്ലൈറ്റിൽ വിദേശത്തേക്ക് പറക്കാനുള്ളതാണ്. ഇന്നലെ 
രാവിലെ ഇവർ വന്നപ്പോൾ ഓഫീസിൽ വൈദ്യുതിയില്ല.
അന്വേഷിച്ചപ്പോൾ ഇൻവെർട്ടർ ഇല്ല എന്നറിഞ്ഞു.

വൈദ്യുതി ഉടനെ വരുമെന്നു കരുതി അവർ ഇരുന്നു. ഉച്ചയായിട്ടും വൈദ്യുതി എത്തിയില്ല.
ഒന്നര കഴിഞ്ഞപ്പോഴാണ് ആരോ പറഞ്ഞത് ഇന്നു കറണ്ട് വരില്ല. ലൈനിൽ പണിയാണന്ന്. ഇതു കേട്ട് ദമ്പതികൾ ഞെട്ടി. ഇനിയെന്തു ചെയ്യും. രാവിലെ പോവുകയും വേണം.
അപ്പോഴാണ് ഇവർക്കൊരു ഐഡിയ തോന്നിയത്. ഉടനെ അവർ പോയി ഒരു ജനറേറ്റർ വാടകയ്ക്കെടുത്ത് കൊണ്ടുവന്നു. ഇലക്ട്രീഷനെയും ഇവർ കൊണ്ടുവന്ന് സബ് രജിസ്ട്രാർ ഓഫീസിലേക്ക് വൈദ്യുതി എത്തിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കംപ്യൂട്ടർ പ്രവർത്തിപ്പിച്ച് മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങി. ഇനിയാർക്കും ഈ ഗതി വരല്ലേ എന്നു പറഞ്ഞ് ഇവർ മടങ്ങി.
ലക്ഷങ്ങൾ വരുമാന മുള്ള ഓഫിസിൽ ഒരു ഇൻവെർട്ടർ സ്ഥാപിക്കാൻ സർക്കാരിന് ഫണ്ടില്ല. പിന്നെന്തിനാ ഈ കംപ്യൂട്ടർ. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു പഴയ കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്.

ജനറേറ്റർ വാടകയ്ക്ക്  
എടുത്തുകൊണ്ട് വന്ന് സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് പാമ്പാടി സബ് റജിസ്ട്രാർ ഓഫീസ്  എത്തിയിരിക്കുന്നു ഓഫീസിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  നാട്ടുകാർ പറഞ്ഞു 
أحدث أقدم