പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; പൊലീസുകാർക്ക് വീണ്ടും ഡിജിപിയുടെ 'മര്യാദ സർക്കുലർ'



തിരുവനന്തപുരം: പൊലീസുകാരെ മര്യാദകൾ ഓർമിപ്പിച്ച് വീണ്ടും ഡിജിപിയുടെ സർക്കുലർ. പൊലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്‍റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ അറിയിക്കുന്നു.

വീഴ്ച കണ്ടെത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാവും. പൊതുജനങ്ങളോട് പെരുമാറുമ്പോൾ മാന്യത കൈവിടരുത്. ജനപ്രതിനിധികളോടും മാന്യത പുലർത്തണം. കാലാകാലങ്ങളായി ഇതേ കാര്യങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും സർക്കുലറിൽ പറയുന്നു.
أحدث أقدم