ളാക്കാട്ടൂരിൽ ലേബർ ക്യാംപിൽ അതിഥിത്തൊഴിലാളികൾ ഏറ്റുമുട്ടി സമാന സംഭവം മിക്ക ക്യാമ്പുകളിലും ഭീതിയോടെ നാട്ടുകാർ പാമ്പാടിയിലും പല സ്ഥലത്തും സമാന സ്ഥിതിയെന്ന് നാട്ടുകാർ


കോട്ടയം : ളാക്കാട്ടൂരിൽ  അതിഥിത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾ ക്കു പരുക്ക്. ശനിയാഴ്ച പുലർച്ചെ : ഒരു മണിയോടെ ളാക്കാട്ടൂർ കുറ്റി ക്കാട്ടുകവലയിൽ പ്രവർത്തിക്കു ന്ന തൊഴിലാളി ക്യാംപിലായിരു ന്നു സംഭവം. ബംഗാൾ സ്വദേശി അലോഷിനാണ് (42) ആക്രമണ ത്തിൽ പരുക്കേറ്റത്. അസം സ്വ ദേശിയായ സഹതാമസക്കാരൻ സൂരജുമായി (39) വാക്കുതർക്കമു വാക്കുതർക്കമു ണ്ടാകുകയും തുടർന്നു സംഘർ ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പ്രകോപിതനായ സൂരജ് കയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് അലോഷിന്റെ കഴുത്തിൽ വരഞ്ഞു. ബഹളം കേട്ട നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ആക്രമണ വിവരം പുറത്തറി യുന്നത്
കഴിഞ്ഞ ദിവസം പാമ്പാടിയിൽ ഒരു ഹോട്ടലിൽ രണ്ട് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു ഇവർ തമ്മിൽ ഏറ്റുമുട്ടിയ ശേഷം രാവിലെ തന്നെ ഇവർ സ്ഥലം വിട്ടു ഇത്തരം സംഭവങ്ങളിൽ പലതിലും പരാതിക്കാർ ഇല്ലാതെ വരുന്നത് കേസിൻ്റെ തുടർ നടപ്പിന് തടസ്സം നേരിടുന്നതിനാൽ പോലീസും നിസ്സഹായവസ്ഥയിലാണ് എന്നതാണ് സത്യം 
പല സ്ഥലങ്ങളിലും സമാന അവസ്ഥ ചൂണ്ടിക്കാട്ടപ്പെടുന്നു ഇവരിൽ പലരും രേഖകൾ ഇല്ലാതെയാണ് താമസിക്കുന്നത് എന്ന ആരോപണവും ഉയർന്നു വരുന്നു 
റെസിഡൻസ് അസോസിയേഷൻ അതാതു സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു 
അതേ സമയം ളാക്കാട്ടൂരിൽ
പരുക്കേറ്റ അലോഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും സംഭവത്തിൽ കേസെടുത്ത് സൂരജിനെ അറസ്റ്റ് ചെയ്ത് റി മാൻഡ് ചെയ്തതായും പാമ്പാടി പൊലീസ് പറഞ്ഞു.

അതേസമയം മതിയായ രേഖ കളില്ലാതെയാണ് ലേബർ ക്യാംപ് പ്രവർത്തിക്കുന്നതെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
أحدث أقدم