പാലായുടെ കായികചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന എയ്‌റോസ്‌പോര്‍ട്‌സ് വിഭാഗത്തിലുള്ള പാരാസെയിലിങ്ങിന് പാലാ സെന്റ് തോമസ് കോളജ് മൈതാനം വേദിയാകുന്നു



കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ ഫ്രണ്ട്‌സ് ആര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ 15-നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ട. വിംഗ് കമാന്‍ഡറും ശൗര്യചക്ര ജേതാവുമായ യു.കെ.പാലാട്ട്, അസി. ഇന്‍സ്ട്രക്‌റും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ സങ്കേതിക നേതൃത്വത്തില്‍ പാരാസെയിലിങ് സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം 4.15 വരെയാണു സമയം.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 14-ന് ഉച്ച കഴിഞ്ഞ് 3-ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്ത്യയിലെ സായുധ സേനാംഗങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗ് പരിശീലനം നല്‍കുന്ന ആഗ്രയിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പാരാട്രൂപ്പേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിന്റെ മുഖ്യ പരിശീലകനായും കേരള, കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളുടെ സാഹസിക കായിക വിനോദ പരിപാടികളുടെ സാങ്കേതിക ഉപദേശകനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.

ജീപ്പിന്റെ സഹായത്തോടെ ആളുകളെ പാരച്യൂട്ടില്‍ മുകളിലേക്ക് പറക്കാന്‍ സഹായിക്കുന്ന പാരാസെയിലിംങ് കായികവിനോദത്തിന്റെ വേറിട്ട അനുഭവവും കാഴ്ചയുമായിരിക്കും പാലാക്കാര്‍ക്ക് സമ്മാനിക്കുന്നത്.
أحدث أقدم