കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കൂട്ടായ്മയുടെ പേരിലുള്ള പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ പരാജയപ്പെട്ടപ്പോൾ ഇത്തരത്തിൽ ഡിസിസിക്ക് മുൻപിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ മുരളീധരന് വേണ്ടി അവസാന നിമിഷം വഴിമാറികൊടുത്ത ടി എൻ പ്രതാപനെതിരെയായിരുന്നു അന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.