മകരജ്യോതി ദർശനത്തിനായി വിരിവെച്ച് വിശ്രമിക്കുന്ന ഇതര സംസ്ഥാന തീർത്ഥാടകർ തമ്മിൽ വിരി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യേറ്റത്തിലും കലാശിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ സന്നിധാനം വലിയ നടപ്പന്തലിൽ ആയിരുന്നു സംഭവം.
തുടർന്ന് നടപ്പന്തലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ചേർന്ന് രംഗം ശാന്തമാക്കുകയായിരുന്നു.
ഇരു സംഘങ്ങളിലും ഉൾപ്പെട്ട നാല് തീർത്ഥാടകരെ സന്നിധാനം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
മൂന്ന് തീർത്ഥാടകരുടെയും പരിക്ക് നിസാരമാണ്.