നെന്മാറയിലെ ഇരട്ട കൊലപാതകത്തിന്റെ യഥാർഥ ഉത്തരവാദികൾ പൊലീസ്: രമേശ് ചെന്നിത്തല



നെന്മാറയിലെ ഇരട്ട കൊലപാതകത്തിന്റെ യഥാർഥ ഉത്തരവാദികൾ പൊലീസാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വധഭീഷണി മുഴക്കുന്ന പ്രതികളെ വിളിച്ച് താക്കീത് മാത്രം ചെയ്യുന്ന പൊലീസിൻറെ നടപടി മനസ്സിലാകുന്നില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ ഏറ്റെടുക്കാനുള്ള നടപടി സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. പൊലീസിന്റെ പ്രവർത്തനം അവതാളത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് അയൽവാസിയായ ചെന്താമര പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര സുധാകരനെയും കുടുംബത്തെയും ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്റെ കുടുംബവും നാട്ടുകാരും ചെന്താമരക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും പക്ഷേ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 
أحدث أقدم