ദേശീയപാതയിൽ കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എൽപിജി ടാങ്കർ മറിഞ്ഞ് അപകടം. ആർക്കും പരിക്കുകളില്ല. നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല. മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്നു 18 ടൺ വാതകം നിറച്ച ടാങ്കർ ആണ് അപകടത്തിൽപ്പെട്ടത്.
കായംകുളത്തു നിന്നും അഗ്നി രക്ഷാ സേനാ യുടെ 2 യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു