നടി ഹണി റോസിന്റെ പരാതി: ആദ്യ അറസ്റ്റ് കൊച്ചിയിൽ; ലിസ്റ്റിൽ വമ്പന്മാരും



നടി ഹണി റോസിന്‍റെ പരാതിയിൽ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസടുത്തത് . സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിനു താഴെ മോശമായ രീതിയിൽ കമന്‍റിട്ടവർക്കെതിരെയാണ് പരാതി നൽകിയിരുന്നത്.
ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ തുറന്നെഴുത്തിന് പിന്നാലെയാണ് ഹണി റോസിനെതിരെ ആരോപണ വിധേയനായ വ്യക്തിയെ അനുകൂലിക്കുന്നവർ സൈബർ ആക്രമണവും മോശം കമന്റിട്ട് അവഹേളിക്കാനും നീക്കം തുടങ്ങിയത്. തുടർന്ന് രാത്രിയോടെ നടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

 

أحدث أقدم