എന്‍ട്രന്‍സ് കോച്ചിംഗ് ഹബ്ബിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; പിന്നില്‍ പ്രണയബന്ധങ്ങളെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

   

ജയ്പൂർ: എന്‍ട്രന്‍സ് കോച്ചിംഗ് ഹബ്ബായ കോട്ടയിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്ക് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവ. പഠനത്തിനായി കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്താതെ കുട്ടികൾ എവിടെയൊക്കെ പോകുന്നുവെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ചില വിദ്യാർത്ഥികൾ ജീവനൊടുക്കിയത് പ്രണയബന്ധങ്ങൾ മൂലമാണെന്നും മന്ത്രി പറഞ്ഞു. ഈ വർഷം നാല് വിദ്യാർത്ഥികൾ കോട്ടയിൽ ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ‘നിയന്ത്രണം നഷ്ടപ്പെടുമ്പോൾ, വിദ്യാർത്ഥികൾ തെറ്റായ ദിശയിലേക്ക് പോകും. എന്റെ വാക്കുകൾ ചിലരെ അലോസരപ്പെടുത്തുമെന്ന് അറിയാം. മാതാപിതാക്കൾ ശ്രദ്ധയുള്ളവരായിരിക്കണം. അവർ കുട്ടികളിൽ സമ്മർദ്ദം ചെലുത്തരുത്’, അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ 17 വിദ്യാർത്ഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്. പരീക്ഷയുടെ സമ്മർദ്ദത്തിലാവാം കുട്ടികൾ ജീവനൊടുക്കുന്നത് എന്ന നി​ഗമനത്തിലാണ് പൊലീസ്. 
أحدث أقدم