ഇടുക്കി : 23 കാരനെ തലക്കടിച്ച് കൊന്നു.മദ്യലഹരിയിൽ ഉണ്ടായ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇടുക്കി പൂപ്പാറയിലാണ് സംഭവം.അതിഥി തൊഴിലാളി ഈശ്വർ(23) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മധ്യപ്രദേശ് സ്വദേശി പ്രേം സിംഗിനെ (45)പൊലിസ് കസ്റ്റഡിയിൽ എടുത്തു.പ്രതി പ്രേം സിംഗ് ഈശ്വറിനെ തലക്ക് അടിച്ചു കൊലപെടുത്തുകയായിരുന്നു.
പുലർച്ചയോടെയാണ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ബോഡിനായ്ക്കനൂരിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. പൂപ്പാറ തലകുളത്തെ തോട്ടത്തിലെ ജോലിക്കാരായിരുന്നു ഇരുവരും. ശാന്തൻപാറ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.