നെടുമങ്ങാട് വാഹനാപകടം…. വാഹനത്തിൻ്റെ ബ്രേക്കിന് തകരാറില്ല പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍..സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണിതെന്നും മോട്ടോര്‍ വാഹനവകുപ്പ്


തിരുവനന്തപുരം: ബസ് ഡ്രൈവറുടെ അലംഭാവമാണ് നെടുമങ്ങാട് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് ആര്‍ടിഒ ശരത് ചന്ദ്രന്‍. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ബസ് അമിത വേഗതയിലായിരുന്നു എന്നും ശരത് ചന്ദ്രന്‍  പറഞ്ഞു.

ഡ്രൈവര്‍ വളവ് ശ്രദ്ധിച്ചില്ല. ബസിന്റെ ബ്രേക്കിന് തകരാര്‍ ഇല്ലെന്നും പരിശോധനയില്‍ തെളിഞ്ഞതായി ശരത് ചന്ദ്രന്‍ പ്രതികരിച്ചു. നെടുമങ്ങാട്, ആറ്റിങ്ങല്‍ ജോയിന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണിതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമിത വേഗത കാരണം വ്യാഴ്ച ബസിനെ ആര്‍ടിഒ പിടികൂടുകയും 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊല്ലം ആര്‍ടിഒ ആണ് നടപടി സ്വീകരിച്ചത്. അതിന് തൊട്ടടുത്ത ദിവസമാണ് നെടുമങ്ങാട് ഒരാള്‍ കൊല്ലപ്പെടാനിടയായ അപകടം ഉണ്ടായത്.
أحدث أقدم