കായംകുളത്തെ സിപിഎം വിഭാഗീയതയിൽ നടപടി; എൻ.ശിവദാസനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി




ആലപ്പുഴ: കായംകുളത്തെ സിപിഎം വിഭാഗീയതയിൽ നടപടി. എൻ. ശിവദാസനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ശിവദാസനെതിരെ ജില്ലാ കമ്മിറ്റിയംഗം ഷേയ്ക്ക് പി ഹാരിസ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കായംകുളത്തെ വിഭാ​ഗീയതക്ക് ശിവ​​ദാസനാണ് നേതൃത്വം നൽകുന്നതെന്നായിരുന്നു പരാതി.

ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. എം.എസ് അരുൺകുമാർ എംഎൽഎയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങൾ.
أحدث أقدم