കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേ സൈബർ ആക്രമണം നടത്തിയ പി.കെ. സുരേഷ് കുമാർ എന്നയാളിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
പൊലീസ് കേസ് എടുത്തതിനു ശേഷവും ദേവൻ രാമചന്ദ്രനെതിരെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റുകൾ വന്നിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാൻ പൗരന് അധികാരമില്ലെന്നും പി.കെ. സുരേഷ് കുമാറിനെതിരേ കർശന നിയമ നടപടി ഉടൻ വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.