കേസിൽ വിചാരണയ്ക്കു ഹാജരാകാത്തതിനാൽ വർമയ്ക്കെതിരേ ജാമ്യമില്ലാ വോറന്‍റും പുറപ്പെടുവിച്ചു. ഏഴു വർഷം പഴക്കമുള്ള കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ വർമയോടു നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഹാജരായില്ല.
2018ൽ ശ്രീ എന്ന കമ്പനിയാണ് രാംഗോപാൽ വർമയുടെ കമ്പനിക്കെതിരേ കോടതിയെ സമീപിച്ചത്. 2022ൽ വർമയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
1973ലെ ക്രിമിനൽ നടപടിച്ചട്ടം 428ാം വകുപ്പ് പ്രകാരം പ്രതിയായ വർമ വിചാരണ വേളയിൽ തടവിൽ കിടക്കാത്തതിനാൽ ശിക്ഷ ഇളവിനു സാധ്യതയില്ലെന്നു കോടതി പറഞ്ഞു.
കരിയറിൽ ഉടനീളം വിവാദ കേന്ദ്രമായ വർമ പുതിയ ചിത്രത്തിന്‍റെ റിലീസിങ് തിരക്കുകളിലായിരിക്കെയാണു കോടതിയിൽ നിന്നു തിരിച്ചടി.