കേരളത്തിലെ കോൺഗ്രസിന് എന്താണ്സംഭവിക്കുന്നത് ..??. കസേരകളിൽ വയസൻന്മാർ യൂത്തന്മാർക്ക് മൗനം



തിരുവനന്തപുരം:വളരെ പ്രതീക്ഷയോടെ കോൺഗ്രസ്‌ പ്രവർത്തകർ മാത്രമല്ല യു ഡി എഫ് പ്രവർത്തകർ മുഴുവൻ ഇരു കയ്യും നീട്ടി സ്വീകരിച്ച തീരുമാനമായിരുന്നു കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാക്കാരനെയും , പ്രതിപക്ഷ സ്ഥാനത്തേക്ക് വി ഡി സതീശനെയും നിയമിച്ചു കൊണ്ടുള്ള ഹൈക്കമാണ്ടിന്റെ പ്രഖ്യാപനം.



പക്ഷെ ഏറ്റവും പുതിയതായി വരുന്ന വിവരമനുസരിച്ച് ഇരുവരുടെയും പ്രവർത്തിയിൽ ഹൈക്കമാൻഡിനും അതൃപ്തി എന്നാണ്… ഇരുവർക്കും എന്താണ് സംഭവിച്ചത്? കഴിഞ്ഞ കുറെ നാളുകളായി കെ സുധാകരൻ എടുക്കുന്ന പല തീരുമാനങ്ങളും, അഭിപ്രായങ്ങളും ചിലർ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്.പ്രായത്തിന്റെതായ ചില ആരോഗ്യ പ്രശ്നങ്ങൾ കെ സുധാകരനെ അലട്ടുന്നുണ്ട് അതുകൊണ്ട് തന്നെ അത് ചുറ്റും നിൽക്കുന്നവർ മുതലാക്കുന്നു എന്നാണ് സംസാരം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലേക്ക് വന്നാൽ അഴിമതിയിൽ കുളിച്ച് കിടക്കുന്ന സർക്കാരിന് എതിരെ സമരം നടത്തുവാനോ, സർക്കാരിനെ പ്രതിരോധത്തിലാക്കുവാനോ സാധിക്കുന്നില്ല എന്നാണ്. പല അവസരങ്ങളിലും പ്രസ്താവനകൾ നടത്തി പ്രതിപക്ഷ നേതാവ് സ്വയം അബദ്ധത്തിൽ ചെന്ന് ചാടാറുണ്ട്.വി ഡി സതീശന് ധാർഷ്ട്യമാണ് എന്ന വിധത്തിൽ അണികളുടെ ഇടയിലും ചർച്ചയുണ്ട്. രാഷ്ട്രീയ നേതാക്കൾ എളിമയുള്ളവരാകണം,പിണറായി വിജയനും, വി ഡി സതീശനുമെല്ലാം അതിനൊരു അപമാനമാണ് എന്നാണ് പൊതു സംസാരം

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പിസിസി പ്രസിഡന്റ്റുമാർ യുവാക്കളാണ്, പക്ഷെ കേരളത്തിൽ ഇതുവരെ ഒരു യുവ നേതാവിനെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തി കാണിക്കുവാൻ സാധിച്ചിട്ടില്ല.കോൺഗ്രസിൽ മികച്ച ഒരു ഡസ്സനിൽ കൂടുതൽ യുവ നിരയുള്ള മറ്റു സംസ്ഥാനം ഇന്ത്യയിലില്ല.


മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയായിരുന്നു ഇതിലും ഭേതമെന്ന് കോൺഗ്രസിൽ മാത്രമല്ല മുഖ്യ ഘടക കക്ഷിയായ ലീഗിലും അഭിപ്രായം ഉയർന്ന് തുടങ്ങി. അതിന്റെ ഭാഗമായിട്ടാണ് മലബാർ മേഖലയിൽ നടക്കുന്ന പരിപാടികളിലെല്ലാം തന്നെ രമേശ്‌ ചെന്നിത്തല ഉത്ഘാടകനാകുന്നത്

രമേശ്‌ ചെന്നിത്തല സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായതോടെ വി ഡി സതീശൻ അസ്വസ്ഥനാവുകയാണ് അതിന്റെ ഭാഗമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ. ഐ ഗ്രൂപ്പ് കൈപ്പിടിയിൽ ഒതുക്കാൻ രമേശ്‌ ചെന്നിത്തല ശ്രമിക്കുകയാണ് എന്നു വേണം കരുതാൻ. മുൻപ് രമേശിനൊപ്പം ഉണ്ടായിരുന്ന പലരും കെ സിക്കൊപ്പവും, വി ഡി സതീശനോപ്പവും പോയിരുന്നു. ചെന്നിത്തല ശക്തമായ തിരിച്ചു വരവ് നടത്തുന്നത്തോടെ മുൻകാലങ്ങളിൽ ഒപ്പമുണ്ടായിരുന്നവർ തിരിച്ച് വരുന്ന സാധ്യതയാണ് ഉള്ളത്. രമേശ്‌ ചെന്നിത്തലക്കും വി ഡി സതീശനും അടുത്ത മുഖ്യമന്ത്രികസേരയിലേക്ക് നോട്ടമുണ്ട്.മുഖ്യമന്ത്രി കസേര സ്വന്തമാക്കുവാൻ എം എൽ എ മാരുടെ പിന്തുണയും, ഘടക കക്ഷികളുടെ പിന്തുണയും നിർണായകമാണ്.

നിർണ്ണായകമായ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇത്രയും വലിയ യുവ നിരയുള്ള കോൺഗ്രസ്‌ പാർട്ടിയിൽ എന്തുകൊണ്ട് നേതാക്കളുടെ ചേരിപ്പോരിൽ യുവ നിര ഇടപെടുന്നില്ല, എന്തുകൊണ്ട് അവർ നേതൃത്വത്തെ തിരുത്തുവാൻ തെയ്യാറാകുന്നില്ല? തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട യൂത്ത് കോൺഗ്രസ് എന്തുകൊണ്ട് മൗനമായിരിക്കുന്നു…

 

 

أحدث أقدم