പുളിമൂട്ടിൽ സിൽക്സ് ‌ചെയർമാൻ ഔസേഫ് ജോൺ അന്തരിച്ചു


പ്രമുഖ വസ്ത്രവ്യാപാരി പുളിമൂട്ടിൽ ഔസേഫ് ജോൺ (88) അന്തരിച്ചു. പുളിമൂട്ടിൽ സിൽക്സ് ചെയർമാനാണ്.
നാളെ 3.30നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം സംസ്കാരം തൊടുപുഴ ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഏഴു പതിറ്റാണ്ടായി വസ്ത്രവ്യാപാരരംഗത്തുണ്ട്. വ്യാപാരസംഘടനയുടെ ആദ്യകാല ഭാരവാഹിയാണ്.
ഭാര്യ: തൊടുപുഴ കളരിക്കൽ കുടുംബാംഗം പെണ്ണമ്മ ജോൺ. 

മക്കൾ: റീന രെജീവ്, റെജി ഷാജി, റോയി ജോൺ, റോജർ ജോൺ. മരുമക്കൾ: രെജീവ് തോമസ്, താമരപ്പള്ളി (റാന്നി), ഷാജി ജോസഫ് കുന്നേൽ (കൊച്ചി), റെനി റോയി കടുംതോട്ടിൽ (കിടങ്ങൂർ), രഞ്ജിത റോജർ മേലേത്ത് (കല്ലിശ്ശേരി).
أحدث أقدم