എൻ എം വിജയന്റെ ആത്മഹത്യ…ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് നേതാക്കൾ




വയനാട് : എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. 

വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചൻ ജില്ലയിൽ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
أحدث أقدم