യുകെയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു.


യുകെയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. ആയുര്‍വേദ ഡോക്ടര്‍ ആനന്ദ് നാരായണനാണു മരിച്ചത്. 33 വയസ്സായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ഡോ. ആനന്ദ്. ഭാര്യ - ഹരിത. ഹരിതയും ആയുര്‍വേദ ഡോക്ടറാണ്. തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്.
കരള്‍ രോഗമാണ് ആനന്ദിന്റെ മരണകാരണം. ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ലണ്ടന്‍ കിംഗ്സ് ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ തുടരുകയാണ് ഹരിത. മലയാളി നഴ്സുമാരാണ് ഹരിതയ്ക്കൊപ്പം ഉള്ളത്.
أحدث أقدم