പച്ചക്കറി ലോറി മറിഞ്ഞ് വൻ അപകടം.. പത്ത് മരണം.. മരിച്ചത് ലോഡിന് മുകളിൽ ഇരുന്ന് യാത്ര ചെയ്ത…





പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് 10 മരണം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടം ഉണ്ടായത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.ലോറിയിൽ ലോഡിന് മുകളിൽ ഇരുന്ന ആളുകൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിൻ്റെ തീവ്രത കൂട്ടിയത്. മരിച്ചവരും പരിക്കേറ്റവരും എല്ലാം ലോറിയിൽ യാത്ര ചെയ്തിരുന്നവരാണ്.25 പേർ ലോറിയിൽ ഉണ്ടയിരുന്നെന്നാണ് വിവരം.
أحدث أقدم