മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ നൽകി.



തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ എെപ്പിന് നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്. യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. ശാരദ പ്രസാദ് പ്രധാൻ (റൂർക്കി എെ.എെ.റ്റി. യിലെ എർത്ത്  സയൻസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ) ഡോ. അശ്വനി കുമാർ തിവാരി (ന്യൂഡൽഹി ജവഹർലാൽ നെഹറു യൂണിവേഴ്സിററിയിലെ സ്കൂൾ ഒാഫ് എൻവയോൺമെന്റ് സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ),  ഡോ. അർണാബ് ദത്ത (ബോംബെ എെ.എെ.റ്റി. കെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ) എന്നിവർക്ക് നൽകി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.


തിരുവല്ല സഭാ ആസ്ഥാനത്തെ സഭാ കൗൺസിൽ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അവാർഡുകൾ മെത്രാപ്പോലീത്താ വിതരണം ചെയ്തു. അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. എെസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഡോ. ശോശാമ്മ എെപ്പ്, എ. വി. ജോൺസ്, നീതു മേരി മാമ്മൻ എന്നിവർ പ്രസംഗിച്ചു. 
സമർത്ഥരായ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കുള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവയും നൽകി. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി. എസ്. ജോർജ് ഉപഹാരം കാട്ടാക്കട വയോജന മന്ദിരത്തിന്് സമ്മാനിച്ചു.
(ഫോട്ടോ ക്യാപ്ഷൻ)
മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ്  മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ എെപ്പിന് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നൽകുന്നു. ഡോ. അശ്വനി കുമാർ തിവാരി, ഡോ. തോമസ് മാർ തീത്തോസ്,  ഡോ. എെസക് മാർ ഫിലക്സിനോസ്, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തിമൊഥെയോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, സഭാ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, എ. വി. ജോൺസ് എന്നിവർ സമീപം.
أحدث أقدم