സ്വന്തം വിവാഹ ചടങ്ങിന് മദ്യപിച്ച് ബോധമില്ലാതെ എത്തി വരൻ; വിവാഹം വേണ്ട എന്ന് വെച്ച് വധുവും കുടുംബവും:



സ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം വേണ്ടെന്ന് വെച്ച്‌ വധുവിന്റെ കുടുംബം.മദ്യപിച്ചു മദോന്മത്തനായ വരന്‍ താലിമാല എടുത്തു വലിച്ചെറിഞ്ഞു. ഇതോടെയാണ് ബന്ധം ഒഴിവാക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചത്. വരനും സംഘവും തിരികെ പോവണമെന്ന് വധുവിന്റെ മാതാവ് കൈകൂപ്പി പറയുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. ”ഇവന്റെ സ്വഭാവം ഇപ്പോഴേ ഇങ്ങനെയാണെങ്കില്‍ എന്റെ മകളുടെ ഭാവി എന്തായിരിക്കും?” -എന്നാണ് മാതാവ് പറയുന്നത്.


യുവതിയുടെയും കുടുംബത്തിന്റെയും നിലപാടിനെ സോഷ്യല്‍ മീഡീയ സ്വാഗതം ചെയ്തു. മദ്യപാനികള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ത്രീകളെ ആരും വിവാഹം കഴിക്കരുതെന്ന വാദവുമായി പുരുഷ അവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.


أحدث أقدم