ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു.. പൂർണമായി തകർന്നു…



ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു. ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് അപകടം. താഴെക്ക് മറിഞ്ഞ കാർ വീടിനുമുകളിൽ പതിക്കുകയായിരുന്നു. മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് കാര്‍ വീണത്. അപകട സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിൻ്റെ മേൽക്കൂര പൂർണമായി തകർന്നു. ശബരിമല ദർശനം കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരിക്കില്ല.
أحدث أقدم