കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ തമ്മിൽ വാക്ക്പോര്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സതീശൻ ആരെന്ന് എ പി അനിൽകുമാർ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതി കോൺഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായി എന്ന് ശൂരനാട് രാജശേഖരന്‍റെ വിമർശനം.
ഒടുവിൽ കെ.സി.വേണുഗോപാൽ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. തമ്മിലടി തുടർന്നാൽ ചുമതല ഒഴിയുമെന്ന് ദീപദാസ് മുൻഷിയും മുന്നറിയിപ്പ് നൽകി. അതേസമയം പി.വി.അൻവറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്നും ധാരണയായി .