റിപ്പബ്ലിക്ക് ദിന ആഘോഷ നിറവിൽ ഇന്ത്യ :രാജ്യം സാക്ഷിയാകുന്നത് വിപുലമായ പരിപാടികൾക്ക്...




ന്യൂഡൽഹി : 76 മത് റിപ്പബ്ലിക്ക് ഡേ യുടെ ആഘോഷനിറവിൽ ഭാരതം. രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്ന റിപ്പബ്ലിക്ക് പരേഡ് ഇന്ന് നടക്കും. രാഷ്ട്രപതിഭവനില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് കര്‍ത്തവ്യ പഥിലൂടെ ഇന്ത്യ ഗേറ്റ് വഴി ചെങ്കോട്ടയിൽ അവസാനിക്കും.  രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി ദേശീയയുദ്ധ സ്മാകരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും.

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആണ് ഇത്തവണ ഇന്ത്യയുടെ അതിഥി. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ്അദ്ദേഹത്തിന്റെ സന്ദർശനം. Golden India – Heritage and Development എന്നതാണ് ഇത്തവണത്തെ തീം.  ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സുന്ദരമായ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുമാണ് ഇതിലൂടെ വിളിച്ചോതുന്നത്. അതേസമയം, ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവില്‍വന്നതോടെയാണ്.
Previous Post Next Post