ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആണ് ഇത്തവണ ഇന്ത്യയുടെ അതിഥി. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ്അദ്ദേഹത്തിന്റെ സന്ദർശനം. Golden India – Heritage and Development എന്നതാണ് ഇത്തവണത്തെ തീം. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സുന്ദരമായ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുമാണ് ഇതിലൂടെ വിളിച്ചോതുന്നത്. അതേസമയം, ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇന്ത്യ സ്വതന്ത്രരാജ്യമായത് 1950 ജനവരി 26ന് പുതിയ ഭരണഘടന നിലവില്‍വന്നതോടെയാണ്.