ഇന്നലെ രാവിലെയാണ് ഷഹാന മുംതാസിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിൽ എന്നാണ് ആരോപണം. ഷഹാനക്ക് നിറമില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ആരോപിച്ച് വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് അബ്ദുൽ വാഹിദും കുടുംബവും നിർബന്ധിച്ചിരുന്നു എന്ന് സഹോദരൻ.
2024 മെയ് 27 ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും തമ്മിലുള്ള വിവാഹം നടന്നത്. 20 ദിവസം ഒരുമിച്ചു കഴിഞ്ഞ ശേഷം അബ്ദുൽ വാഹിദ് വിദേശത്തേക്ക് പോയി. പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.അബ്ദുൽ വാഹിദിന്റെ മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും ആരോപണമുണ്ട്. മൂന്ന് പേർക്കും എതിരെ നടപടി വേണം എന്നാണ് ആവശ്യം.