തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം...



തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണത്ത് വീട് കുത്തി തുറന്ന് മോഷണം. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും കവർന്നു. ത്രേസ്യാപുരം സ്വദേശി സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ ആളില്ലായിരുന്ന സമയത്തായിരുന്നു മോഷണം. പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടിൽ താമസിക്കാറുള്ളത്. വീട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

أحدث أقدم