തൃശൂർ: അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കർണാടക സ്വദേശിയായ ആദർശ് (27) ആണ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തെത്തിയപ്പോഴായിരുന്നു അപകടം.
കൊച്ചിൻ യിലെ പുരുഷന്മാർ രഹസ്യമായി ഇതുപയോഗിക്കുന്നു
കൂടുതൽ അറിയുക
സുഹൃത്തിന്‍റെ വീടിനു സമീപമാണ് പഞ്ചായത്ത് കുളം. മറ്റുള്ളവർക്കൊപ്പമാണ് യുവാവും കുളിക്കാനിറങ്ങിയത്. അതിനിടെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ അഗ്നിശമന സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.