കണ്ണൂരിലെ കൈവിട്ട കല്യാണാഘോഷത്തിൽ പൊലീസ് നടപടി..



കണ്ണൂർ തൃപ്പങ്ങോട്ടൂരിലെ കൈവിട്ട കല്യാണാഘോഷത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്. പടക്കം പൊട്ടിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തിന് പിന്നാലെ അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളുടെ കുഞ്ഞ് ചികിത്സയിലാണ്.രണ്ട് ദിവസം മുമ്പാണ് വരനെ ആനയിക്കുന്ന ചടങ്ങിനിടെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
أحدث أقدم