നരഭോജി കടുവ ചത്തു…




വയനാട് : പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി.കടുവയെ കണ്ടെത്താനുളള പ്രത്യേക ദൗത്യം ആരംഭിച്ചതിനു പിന്നാലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.രാവിലെ ഏഴു മണിയോടെ പിലാക്കാവ് ഭാഗത്താണ് വെറ്ററിനറി സംഘം തിരച്ചിലിന് ഇറങ്ങിയത്.ഇതിനിടെ മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില് രക്തകറകളുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ടു വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്.കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.
أحدث أقدم