കണ്ണൂർ ന്യൂ മാഹിയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ ഇന്ന് വിചാരണ തുടങ്ങും…



കണ്ണൂർ : ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. 

പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. 

വിജിത്ത്, ഷിനോജ് എന്നീ ആർഎസ്എസ് പ്രവർത്തകരെ 2010 മെയ്‌ 28ന് ന്യൂ മാഹിയിൽ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയിൽ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്.
أحدث أقدم