ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ; കുവൈത്തിൽ വ്യാജ പെർഫ്യൂം പിടികൂടി...


കുവൈത്ത് സിറ്റി • രാജ്യാന്തര ബ്രാൻഡുകളുടെ പേരുകളിൽ നിർമിച്ച വ്യാജ പെർഫ്യൂമുകൾ പിടികൂടി. ഹവാലി ഗവർണറേറ്റിൽ നിന്നാണ് ആയിരക്കണക്കിന് കുപ്പി പെർഫ്യൂമുകൾ സൂക്ഷിച്ച വെയർഹൗസ് ത്രി-കക്ഷി ടീം കണ്ടുകെട്ടിയത്. മാൻപാർ ഉദ്യോഗസ്ഥർ, ജനറൽ ഫയർ ഡിപ്പാർട്ട്മെൻ്റ്, വാണിജ്യ- വ്യവസായ മന്ത്രാലയം എന്നിവരടങ്ങുന്ന സംയുക്ത ടീമുകൾ റെയ്‌ഡ്‌ നടത്തിയത്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കമേഴ്സ്യൽ കൺട്രോൾ ഡയറക്ട‌ർ ഫൈസൽ അൽ അൻസാരിയുടെ നേത്യത്വത്തിലായിരുന്നു പരിശോധന.
സ്ഥാപന ഉടമയെ കമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യ്‌തിട്ടുണ്ട്.
വെയർഹൗസ് അധികൃതർ ഉടൻ തന്നെ അടപ്പിച്ചു.

📌മൂന്ന് മാസം മുൻപ് പിടികൂടിയത് വ്യാജ ബാഗുകൾ, ചെരിപ്പുകൾ.....
 പ്രമുഖ രാജ്യാന്തര കമ്പനികളുടെ പേരിൽ ഇറക്കിയ 15,000 ഉൽപന്നങ്ങളാണ് അൽ സിദ്ദിഖി പ്രദേശത്തുനിന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ് പിടികൂടിയത്. സ്ത്രീകളുടെ ബാഗുകൾ, ചെരിപ്പുകൾ തുടങ്ങിയവയാണ് ത്രി-കക്ഷി എമർജൻസി ടീം അന്വേഷണത്തിൽ കണ്ടെത്തിയത്. അറിയപ്പെടുന്ന ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപന്നങ്ങൾ ഓഫർ നൽകി വിൽപന നടത്തിവന്നതാണ് പിടിച്ചെടുത്തത്. സ്വദേശികൾ മാത്രം താമസിക്കുന്ന ഏരിയായാണ് അൽ സിദ്ദിഖി പ്രദേശം.
ജാബിയാ ഏരിയായിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്‌ഥാപനങ്ങൾ അടച്ചുപൂട്ടിച്ചിരുന്നു. ഓഫർ പരസ്യങ്ങൾ നൽകി സ്വദേശികളെയും വിദേശികളെയും കബളിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങൾ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
أحدث أقدم