ആലപ്പുഴയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് നേതാവ് വാഹനമിടിച്ച് മരിച്ചു…



ആലപ്പുഴ ::പാണാവള്ളിയിൽ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു. പാണാവള്ളി സ്വദേശി എംആർ രവി ആണ് മരിച്ചത്. കുഞ്ചരം ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. രവിയെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു . ആലപ്പുഴ ഡിസിസി എക്സിക്യട്ടീവ് അംഗമായ എംആർ രവി കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
أحدث أقدم