രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ എ.ഡി.ജി.പി പി വിജയന്; അഗ്നിരക്ഷാസേനയിലെ രണ്ട് പേര്‍ക്കും ബഹുമതി



കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ എ.ഡി.ജി.പി പി വിജയന്. 

അഗ്‌നിശമന സേന വിഭാഗത്തില്‍ മധുസൂദനന്‍ നായര്‍ ജി , രാജേന്ദ്രന്‍ പിള്ള കെ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. 

സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിലെ പൊലിസ് സേനയിലെ 10 പേര്‍ക്കും അഗ്‌നിശമന വിഭാഗത്തില്‍ നിന്ന് 5 പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

ഡി എസ് പി ഗംഗാധരന്‍ എം, ഡി എസ് പി ഷാബു ആര്‍, എസ് പി കൃഷ്ണകുമാര്‍ ബി, ഡി എസ് പി വിനോദ് എം പി, ഡി എസ് പി റെജി മാത്യു കുന്നിപ്പറമ്പന്‍, എസ് ഐ, ഗോപകുമാര്‍ എം എസ്, അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീകുമാരന്‍ ജി, എസ്‌ ഐ സുരേഷ് കുമാര്‍ രാജപ്പന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബിന്ദു എം, ഡി എസ് പി വര്‍ഗീസ് കെ ജെ എന്നിവര്‍ക്കാണ് പൊലീസ് സേനയിലെ സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ ലഭിച്ചത്.

അഗ്‌നിരക്ഷാ സേനയില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ എസ് സൂരജ്, സ്റ്റേഷന്‍ ഓഫീസര്‍ വി സെബാസ്റ്റ്യന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പിസി പ്രേമന്‍, കെടി സാലി, പികെ ബാബു എന്നിവര്‍ക്കും ജയില്‍ വകുപ്പില്‍ സൂപ്രണ്ട് ടിആര്‍ രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി ഉദയകുമാര്‍, എം രാധാകൃഷ്ണന്‍, സി ഷാജി, അസിസ്റ്റന്റ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും സ്തുത്യര്‍ഹ സേവന മെഡല്‍ ലഭിച്ചു.
أحدث أقدم