ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസിൽ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും. മീഞ്ചന്ത, അരയൻ തോപ്പിൽ ജയശ്രീയെയാണ് (52) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴയടച്ചില്ലെങ്കിൽ ഒമ്പതു മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശിച്ചു.
ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു.. സ്ത്രീക്ക് തടവും പിഴയും…
Jowan Madhumala
0