തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. നെടുമങ്ങാട് റൂറൽ മേഖലയിലാണ് സംഭവം. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിലാണ് ഇരുവരും ചേര്‍ന്ന് മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ചത്.ഇരുവരും നൽകിയ വള പണയം വെച്ച് 40000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. വള കടയുടമ ഉരച്ചുനോക്കിയപ്പോള്‍ സംശയം തോന്നി. യഥാര്‍ത്ഥ സ്വര്‍ണമാണോയെന്ന കാര്യത്തിൽ സംശയം തോന്നിയതോടെ ഉടമ ആധാര്‍ രേഖ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുയായിരുന്നു.
മുക്കുപണ്ടം പണയം വെക്കാൻ ശ്രമം; രണ്ടു പേര്‍ പിടിയിൽ
Kesia Mariam
0
Tags
Top Stories