തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ ജില്ല. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കപ്പെടുത്തത്. 1999ലാണ് തൃശൂർ അവസാനമായി കലോത്സവം ജേതാക്കളായത്. 1007 പോയിന്‍റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ജേതാക്കളായ കണ്ണൂർ 998 പോയിന്‍റുകളുമായി മൂന്നാം സ്ഥാനത്താണ്. 995 പോയിന്‍റുമായി കോഴിക്കോട് തൊട്ടു പുറകേ തന്നെയുണ്ട്.
വൈകിട്ട് അഞ്ച് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
നടന്മാരായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ രൂപകത്പന ചെയ്ത സ്വർണക്കപ്പും മാധ്യമപുരസ്കാരങ്ങളും മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കും.